EntertainmentNews
ഷൂട്ടിംഗിനിടെ മോശം വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുന്നു; ജനപ്രിയ സീരിയല്‍ സംവിധായകനെതിരെ പരാതിയുമായി നടികള്‍
ചെന്നൈ: ജനപ്രിയ സീരിയല്‍ സംവിധായകനെതിരെ പരാതിയുമായി അഭിനേത്രികള്‍. ‘സെമ്പുരുത്തി’ എന്ന തമിഴ് സീരിയല്‍ സംവിധായകന്‍ നീരവ് പാണ്ഡ്യനെതിരെയാണ് നടിമാര്‍ പരാതിയുമായി ചെന്നൈയിലെപോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പരമ്പരയിലെ ചില രംഗങ്ങളില്‍ അഭിനയിച്ചത് ശരിയല്ലെന്ന വ്യാജേന മോശം വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുന്നുവെന്നായിരുന്നു താരങ്ങളുടെ പരാതി. പരാതി കിട്ടിയ ഉടന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സംവിധായകനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.
നീരവ് നടിമാരോട് അത്തരം വാക്കുകള്‍ ഉപയോഗിച്ച് സംസാരിച്ചതില്‍ മാപ്പ് പറഞ്ഞുവെന്നും, ഷൂട്ടിംഗ് പുനരാരംഭിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രേക്ഷകരുള്ള സീരിയലാണ് സെമ്പരുത്തി. ഇതില്‍ ഒരുകാലത്ത് മലയാളികളുടെ ഇഷ്ടതാരമായിരുന്ന പ്രിയാ രാമന്‍ അഭിനയിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News