EntertainmentNewsTop Stories

“ഒരു അജസ്റ്റ്മൻറ്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലെമല്ലായെന്ന് പറഞ്ഞു” സിനിമയിലെ ദുരനുഭവം തുറന്ന് പറഞ്ഞ് നടി വിന്ദുജ വിക്രമൻ

കൊച്ചി:റേറ്റിങ്ങിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന ഒരു സീരിയലാണ് ചന്ദനമഴ. ചന്ദനമഴയിലെ അമൃതയെ പറ്റി പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്ന മുഖം മേഘ്നയുടെതാണ്. മേഘ്ന സീരിയലിൽ നിന്നും പിൻമാറിയപ്പോൾ പകരം ആരെ കൊണ്ടുവരും എന്നത് അണിയറപ്രവർത്തകരെ ഏറെ ചിന്തിപ്പിച്ചു.

പകരമായി എത്തിയത് വിന്ദുജ വിക്രമൻ ആയിരുന്നു. മേഘ്ന അവതരിപ്പിച്ചിരുന്ന അമൃത എന്ന കഥാപാത്രത്തെ ഒട്ടും മാറ്റ് കുറയ്ക്കാതെ ആരാധകരിലേക്ക് എത്തിക്കുവാൻ വിന്ദുജക്ക് സാധിച്ചു. കുറച്ചു നാളുകൾക്കു മുൻപ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ പ്രണയത്തെക്കുറിച്ചും അഭിനയ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന പ്രശ്നങ്ങളെപ്പറ്റിയും താരം പറഞ്ഞിരുന്നു.

താരത്തിന്റെ വാക്കുകൾ:

പേഴ്‌സണൽ ലൈഫിൽ പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ പ്രണയമുണ്ട്. അതിൽ നമ്മൾ ഒരിക്കലും കള്ളം പറയേണ്ട കാര്യമില്ല. എല്ലാവരുടെയും ലൈഫിൽ ഒരു പ്രണയമുണ്ടാകാറുണ്ട്. ഞാനും ഒരു സാധാരണ പെൺകുട്ടിയാണ്, എന്റെ ലൈഫിലും ഒരു പ്രണയമുണ്ട്. ലൗവർ എന്ന പറയുന്നതിനോട് എനിക്ക് താല്പര്യമില്ല. അതൊക്കെ കോളേജിൽ പഠിക്കുന്ന പിള്ളേർക്കെ പറ്റു. നമ്മൾ ആ പ്രായമൊക്കെ കഴിഞ്ഞ് നിൽക്കുന്നതുകൊണ്ട് ആ വാക്ക് ഉപയോഗിക്കാൻ ഇഷ്ടമില്ല. ഉടനെ തന്നെ വിവാഹമുണ്ടാകും. സിനിമയിലെ ദുരനുഭവത്തെ കുറിച്ച് പറയുകയാണെങ്കിൽ ലേറ്റസ്റ്റ് ഒരു പടത്തിന്റെ ഒരിത് വന്നിട്ടുണ്ടായിരുന്നു. ഡീറ്റെയിൽസ് എനിക്ക് വലുതായി അറിയില്ല. അത് ജനുവിൻ ആണോ എന്ന് പോലും അറിയില്ല. ഇങ്ങനെ ഒരു അജസ്റ്റ്മൻറ്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലെമല്ലായെന്ന് പറഞ്ഞു.. പടമാണ് നിങ്ങൾക്ക് അറിയാമല്ലോ എന്നാണ് എന്നോട് പറഞ്ഞത്. പടം ആയതുകൊണ്ട് അങ്ങനെ ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല..’,

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker