‘ഇമ്മിണി ബല്യ ഒന്ന്’; വിവാഹവാര്‍ഷിക ദിനത്തില്‍ മനോഹര ചിത്രവുമായി ടൊവിനോ തോമസ്
മലയാളികളുടെ പ്രിയ താരമാണ് ടൊവിനോ തോമസ്. ടോവിനോയുടെ ഏഴാം വിവാഹവാര്‍ഷികമാണ് ഇന്ന്. വിവാഹ വാര്‍ഷിക ദിനത്തില്‍ കുടുംബത്തോടൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. ”ഇമ്മിണി വല്യ ഒന്ന്. ഞങ്ങള്‍ ഇന്ന് ഏഴു വര്‍ഷത്തെ കൂട്ടായ്മ ആഘോഷിക്കുകയാണ്. എന്റെ എല്ലാ സന്തോഷവും നിങ്ങളിലാണ്. എല്ലാ വിഷമതകളും നിങ്ങളിലെത്തുമ്പോള്‍ ഇല്ലാതാവുന്നു. പ്രിയപ്പെട്ട ലിഡിയക്കും എന്റെ കുഞ്ഞുങ്ങള്‍ക്കും ആശംസകള്‍.” എന്നാണ് ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അഹാന കൃഷ്ണ, നമിത, ഗിന്നസ് പക്രു, മിഥുന്‍ രമേഷ്, റെബ ജോണ്‍, സംയുക്ത മേനോന്‍,റിമി ടോമി, സിതാര കൃഷ്ണകുമാര്‍, ശില്‍പ്പ ബാല, ധന്യ വര്‍മ്മ തുടങ്ങി സിനിമാരംഗത്തെ സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കുന്നത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. 2012ല്‍ പുറത്തിറങ്ങിയ സജീവന്‍ അന്തിക്കാട് ചിത്രമായ പ്രഭുവിനെ മക്കള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ടൊവിനോ ഇന്ന് മലയാളത്തില്‍ തിരക്കുള്ള നടനാണ്.