ദുബായ്: ഇക്കഴിഞ്ഞ എട്ടാം തീയതി ഫ്രാന്‍സില്‍ നിന്നെത്തിയ മകളെ സ്വീകരിക്കാന്‍ പോയതിനെ തുടര്‍ന്ന് കൊറോണ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്ന മലയാള ചലച്ചിത്ര താരം രവീന്ദ്രന് കൊറോണയില്ല. രവീന്ദ്രന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. യു.എ.യിലുള്ള രവീന്ദ്രനെ കാണാനായാണ് മകള്‍ എത്തിയത്. പിന്നീട് പനിയും ജലദോഷവും അനുഭവപ്പെട്ടതോടെ പരിശോധനയ്ക്ക് വിധേയയായ മകളില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഐസൊലേഷനിലേയ്ക്ക് മാറ്റി.
പിന്നാലെ ജലദോഷം അനുഭവപ്പെട്ട രവീന്ദ്രനും ആരോഗ്യ അതോറിറ്റിയില്‍ അറിയിക്കുകയും ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയനാക്കി ക്വാറന്റൈനില്‍ തുടരുകയുമായിരുന്നു. പിന്നീട് പരിശോധനാ ഫലം പുറത്തു വന്നതോടെ രോഗമില്ലെന്ന് കണ്ടെത്തി. മകളുടെ ഫലം ആദ്യം പോസിറ്റീവായി രേഖപ്പെടുത്തിയെങ്കിലും പിന്നീട് നെഗറ്റീവാണെന്ന് കണ്ടെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News