നടന്‍ മന്‍സൂര്‍ അലിഖാന്‍ അത്യാഹിത വിഭാഗത്തില്‍
ചെന്നൈ: നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം അത്യാഹിത വിഭാഗത്തില്‍ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു.
നേരത്തെ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. കൊവിഡ് വാക്‌സിനെടുത്ത നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം.
വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് കോടതി ഉത്തരവിട്ടത്.
Actor #MansoorAliKhan has been hospitalized because of a block in the kidney owing to the presence of a large stone. All tests have been taken as he is getting ready for a surgery.
PRO #Govindaraj +91 98412 83050 pic.twitter.com/d76goWX9Zw— FridayCinema (@FridayCinemaOrg) May 10, 2021