തുടര്‍ഭരണം വരുന്നതില്‍ താല്‍പര്യമില്ല; തുടര്‍ഭരണം വന്നാല്‍ ഈ ഭൂമുഖത്തു നിന്ന് പാർട്ടി അപ്രത്യക്ഷമാകും
കൊല്ലം:കേരളത്തിൽ തുടർഭരണം വന്നാൽ കോൺഗ്രസ് എന്ന പാർട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും, അതുകൊണ്ട് തുടർഭരണത്തിൽ തനിക്ക് താൽപര്യമില്ലെന്നും മുൻ എം.പിയും നടനുമായ ഇന്നസെന്റ്. കൊല്ലത്ത് നടനും എം.എൽ.എയുമായ മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോൾ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തിൽ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വർഷങ്ങൾ കോൺഗ്രസ് ഭരിച്ചിട്ടും എന്താണ് അവർക്ക് ചെയ്യാൻ സാധിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം, ഇതുമാത്രമാണ് അവർക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോൾ എനിക്കും തോന്നി, എന്നാൽ ഒന്നു രാജിവച്ചുകൂടെ. എത്ര തവണയായി അയാൾ പറയുകയാണ്.’
‘എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാൽ അത് കൊടുക്കുകയല്ലേ മര്യാദ. ഈ പിണറായി അത് ചെയ്തില്ല. അപ്പോൾ മുഖ്യമന്ത്രി മാറി പിണറായി വിജയൻ രാജിവയ്ക്കണമെന്നായി, അതും മാറി വിജയൻ എന്നാക്കി. ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാൻ ചോദിച്ചു, ‘എത്രയോ നാളുകളായി അവർ ഇങ്ങനെ രാജിവയ്ക്കൂ, രാജിവയ്ക്കൂ എന്നു പറയുന്നു എന്നാൽ ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.’ അപ്പോൾ അദ്ദേഹം പറഞ്ഞു, ‘ ഇന്നസെന്റേ, ഞാൻ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യിൽ ഏൽപിച്ചാലുളള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ.’ ഇന്നസെന്റ് പറഞ്ഞു.
നേരത്തെ മുകേഷിനായി വോട്ട് ചോദിച്ച് നടന്‍ ആസിഫ് അലിയും രംഗത്തെത്തിയിരുന്നു. തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി.നൂറ് കണക്കിനാളുകളാണ് പ്രചരണത്തില്‍ പങ്കെടുത്തത്.