EntertainmentFeaturedKeralaNews
രമേഷ് പിഷാരടി കോൺഗ്രസിൽ,ഇത്തവണ നിയമസഭയിലേക്കില്ല,കേരളത്തിന്റെ ആവശ്യം കോൺഗ്രസിന്റെ വിജയമെന്നും പിഷാരടി
ആലപ്പുഴ:സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാടെ സമാപന വേദിയിൽ എത്തിയ പിഷാരടി ഇത്തവണ നിയമസഭയിലേക്കുള്ള മത്സരത്തിനില്ലെന്ന് വ്യക്തമാക്കി.
നടൻ ധർമജൻ മത്സരിക്കുകയാണെങ്കിൽ വിജയിപ്പിക്കുകയാണ് ലക്ഷ്യം. കോൺഗ്രസിൽ ചേർന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. കേരളത്തിന്റെ ആവശ്യമാണ് കോൺഗ്രസിന്റെ വിജയമെന്നും പിഷാരടി പറഞ്ഞു. വേദിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പിഷാരടി അനുകരിച്ചു.
നടൻ ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ എത്തി. യാത്രക്ക് ഹരിപ്പാട് നൽകിയ സ്വീകരണ യോഗത്തിലാണ് ഇടവേള ബാബുവും പങ്കെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News