അമൃതയ്ക്ക് പകരം അവൾ എത്തുന്നു, ബാലയുടെ ജീവിത സഖിയെ കണ്ടോ? പേരും വീഡിയോയും പുറത്ത്… ഭാവിവധുവിനൊപ്പം ബാഡ്മിന്റണ്‍ കളിച്ച് ബാല
കൊച്ചി:ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ടായിരുന്നു. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കേരളത്തില്‍ വെച്ചു തന്നെയായിരിക്കുമെന്നാണ് സൂചന.
മുൻപ് പല തവണ ബാലയുടെ വിവാഹം സംബന്ധിക്കുന്ന വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. ചില നടിമാരെ ഉൾപ്പെടുത്തി ബാലയുടെ വിവാഹവാർത്ത സോഷ്യൽ മീഡിയിൽ നിറഞ്ഞിരുന്നു. ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണെന്നും നല്ല കാര്യം സംഭവിക്കുമ്പോൾ സംഭവിക്കും എന്നായിരുന്നു അന്ന് ബാലയുടെ മറുപടി. ഉടനെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിവാഹാലോചനകളൊക്കെ വരുന്നുണ്ട്, ഉടനെ ഉണ്ടാകില്ല, നമുക്ക് കാത്തിരിക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി നൽകിയത്.
എന്നാൽ ഇപ്പോൾ ഇതാ സെപ്റ്റബർ അഞ്ചിനാണ് ബാലയുടെ വിവാഹം എന്ന സൂചനകൾ ബാല തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഒരു വീഡിയോയുമായി താരം വന്നിരിക്കുന്നത്. തന്റെ വധുവിനെ കുറിച്ചുള്ള സൂചനയാണ് താരം വീഡിയോയിൽ പങ്കു വെച്ചത്. ബാല എല്ലു എന്നി പേരുകളാണ് താരം പുറത്തു വിട്ട വീഡിയോയിൽ താരം എഴുതി കാണിച്ചത്. ട്രൂ ലവ് ബിഗിൻസ് എന്നും ബാല വീഡിയോയിൽ കുറിക്കുന്നുണ്ട്. വധുവിന് ഒപ്പം ബാഡ്മിന്റൺ കളിക്കുന്ന വീഡിയോയും താരം പങ്കു വെച്ചു. നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായി മാറിയത്.
എട്ടുവർഷമായി ബാച്ചിലർ ലൈഫിൽ ആയിരുന്നു ബാല. അച്ഛന്റെ ആഗ്രഹപ്രകാരമാണ് വിവാഹത്തിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയും ഷോയില്‍ ഗസ്റ്റായി എത്തിയ ബാലയും തമ്മില്‍ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. 2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിക്കുമ്പോഴും സന്തോഷപൂര്‍ണമായിരുന്നു ഇവരുടെ ജീവിതം. പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇവര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് 2016ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു
താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരുടെയും വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
മകൾ അവന്തിക ഇപ്പോൾ അമൃതയ്ക്ക് ഒപ്പമാണ് താമസം. മുൻപ് മകൾ അടുത്തെത്തിയപ്പോൾ ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയും വൈറലായിരുന്നു. ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിർത്തണം എന്നായിരുന്നു ബാല പറഞ്ഞത്. ഓരോ തവണ ഇരുവരുടെയും വാർത്തകൾ വരുമ്പോൾ മകൾക്ക് വേണ്ടി ഒന്നിച്ചുകൂടെ എന്ന ചോദ്യം ആരാധകർ ഉയർത്തിയിട്ടുണ്ട്