ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല; യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം
മുസ്സാഫര്‍നഗര്‍: സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസം ചെല്ലുംതോറും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിനിടെ മുസാഫര്‍നഗറില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. കോടതിയില്‍ നല്‍കി ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നതോടെ പ്രതികളായ നാല് പേര്‍ പരാതിക്കാരിയായ യുവതിയുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചു.
30 ശതമാനം പൊള്ളലേറ്റ യുവതി മീറത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയ നാലംഗ സംഘം പരാതി പിന്‍വലിക്കില്ലെന്ന് പറഞ്ഞതോടെ ആസിഡ് ഒഴിക്കുകയായിരുന്നു. ആരിഫ്, ഷാനവാസ്, ഷരീഫ്, ആബിദ് എന്നീ കസേരവ സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നാലുപേരും ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
അക്രമണത്തില്‍ പ്രതികളായ നാലുപേര്‍ക്കുമെതിരെ യുവതി ബലാത്സംഗക്കേസ് നല്‍കിയിരുന്നു. കോടതിയെ സമീപിക്കുന്നതിന് മുന്‍പ് യുവതിയെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവമാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് അവസാനിപ്പിച്ചു. ഇതോടെയാണ് ചോദ്യം ചെയ്ത് യുവതി കോടതിയെ സമീപിച്ചത്. ആസിഡ് ആക്രമണത്തില്‍ നാലംഗസംഘത്തിനെതിരെ 326എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി.