അടൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍
പത്തനംതിട്ട: അടൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിന്(25) നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ അയല്‍വാസിയായ ചിക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പോലീസിസ് അറസ്റ്റ് ചെയ്തു.
മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലുള്ള കാരണമെന്ന് പോലീസ് പറഞ്ഞു. അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനും കുറച്ചുനാള്‍ മുമ്പ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വിശ്വംഭരന്‍ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അഭിലാഷിന്റെ വീടിന് സമീപത്ത് കുപ്പിയില്‍ ആസിഡുമായി ഒളിച്ചിരുന്ന വിശ്വംഭരന്‍ അഭിലാഷിന് നേര്‍ക്ക് ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തുമായി ആസിഡ് വീണ് ഗുരുതരമായി പരുക്കേറ്റ അഭിലാഷ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.