ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി, പ്രജുകുമാര്‍, മാത്യു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഈ മാസം 16 വരെയാണ് പോലീസ് കസ്റ്റഡി. പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ആറ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍വയ്ക്കാന്‍ കോടതി അനുവാദം നല്‍കിയിരിക്കുന്നത്.
ഇന്ന് രാവിലെയാണ് മൂന്ന് പ്രതികളെയും കോടതിയില്‍ എത്തിച്ചത്. വന്‍ ജനക്കൂട്ടമാണ് കോടതി പരിസരത്ത് ഒത്തുകൂടിയത്. ജോളിയെ ഒന്നാം നമ്പര്‍ ഗേറ്റിലൂടെയും, പ്രജുകുമാറിനെ രണ്ടാം നമ്പര്‍ ഗേറ്റിലൂടെയുമാണ് കോടതിയിലേക്ക് കയറ്റിയത്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാതെയാണ് ഇവരെ കോടതിയില്‍ കൊണ്ടുവന്നത്. പ്രതികളെ കൊണ്ടുവന്ന പൊലീസ് വാഹനത്തിന് ചുറ്റും ജനം തടിച്ചുകൂടുകയും പ്രതികളെ കൂട്ടി വിളിക്കുകയും ചെയ്തു.
ജോളിക്ക് സയനൈഡ് കൈമാറിയത് പ്രജുകുമാര്‍ ആണ്. മാത്യു തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും പെരുച്ചാഴിയെ കൊല്ലാനാണ് എന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്നുമാണ് പ്രജുകുമാറിന്റെ മൊഴി.