ഉളുപ്പുണിയില്‍ ട്രെക്കിംഗിനിടെ വാഹനം മറിഞ്ഞു; ഏഴു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ഇടുക്കി: ഉളുപ്പുണിയില്‍ ട്രെക്കിങ്ങ് വാഹനം മറിഞ്ഞു വിനോദ സഞ്ചാരികളായ ഏഴു പേര്‍ക്ക് പരിക്ക്. എറണാകുളം സ്വദേശികളായ എല്‍ദോസ്(27), സെബാസ്റ്റിയന്‍(50), അഞ്ചു(26), തോമസ്(28), ബേസില്‍(50) എന്നിവര്‍ക്കാണ പരിക്കേറ്റത്. ട്രെക്കിംഗിനിടെ നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിണരിന്നു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.
വാഗമണ്‍ മേഖലയില്‍ യാതൊരുവിധ അനുവാദവും ഇല്ലാതെ ഓഫ് റോഡ് ട്രാക്കിങ് നടത്തുന്നത് മൂലം നിരവധി മരണങ്ങള്‍ ആണ് സംഭവിക്കുന്നത്. ഓഫ് റോഡില്‍ ചീറി പായുന്നതുമൂലം പ്രേദേശ വാസികള്‍ ഭയത്തിലാണ്. അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഉളുപ്പുണിയില്‍ ഇതുപോലെ ഓഫ് റോഡ് ട്രക്കിങ്ങിനു വന്ന ജീപ്പ് ഓട്ടോയില്‍ ഇടിച്ചു ഉണ്ടായ അപകടത്തില്‍ ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിയമ വിരുദ്ധമായി ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ അധികാരികള്‍ ഭയക്കുന്നത് കൊണ്ടാണ് ദിനം പ്രതി അപകട മരങ്ങള്‍ ഉണ്ടാകുന്നതു എന്നാണ് നാട്ടുകാര്‍ പറയുന്നത്.