Home-bannerKeralaNewsRECENT POSTS
തൃക്കൊടിത്താനത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ തലയിലൂടെ മിനിലോറി കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം
ചങ്ങനാശേരി: തൃക്കൊടിത്താനത്തിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ തലയിലൂടെ മിനിലോറി കയറിയിറങ്ങി 103കാരിയ്ക്ക് ദാരുണാന്ത്യം. മാടപ്പള്ളി കോളനിഭാഗം പുത്തന്‍പറമ്പില്‍ ചന്ദ്രന്‍ കുട്ടിയുടെ ഭാര്യ പെണ്ണമ്മയാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 11.30ന് വെങ്കോട്ടയിലാണ് അപകടം നടന്നത്. പെണ്ണമ്മയുടെ തലയിലൂടെ വാഹനം കയറിയിറങ്ങി. വെങ്കോട്ടയില്‍ നിന്ന് ശാന്തിപുരത്തേക്ക് പാചകവാതക സിലിണ്ടറുമായി പോകുകയായിരുന്ന മിനി ലോറിയാണ് അപകടമുണ്ടാക്കിയത്.
വാഹനമിടിച്ച് മരിച്ച് റോഡില്‍ കിടന്ന പെണ്ണമ്മയെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News