Home-bannerKeralaNewsRECENT POSTS
ചങ്ങനാശേരി തെങ്ങണായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു; അപകടം ഞായറാഴ്ച അര്‍ധരാത്രിയില്‍
ചങ്ങനാശേരി: തെങ്ങണായില്‍ നിയന്ത്രണം വിട്ട കാറുകള്‍ കൂട്ടിയിടിച്ച് കോട്ടയം കുമാരനല്ലൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ കറുകപ്പള്ളില്‍ ഗോപാലകൃഷ്ണന്റെ മകന്‍ അനില്‍കുമാര്‍ (48), അമ്പലപ്പുഴ സ്വദേശി കാര്‍ത്തിക് (33) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയില്‍ തെങ്ങണ ജങ്ഷനു സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫാഴ്‌സും ചേര്‍ന്നാണ് അപകടത്തില്‍പെട്ട് കാറില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ഉടന്‍തന്നെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാറുകള്‍ പൂര്‍ണമായും തകര്‍ന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News