Home-bannerKeralaNewsRECENT POSTS
ആലപ്പുഴയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
ആലപ്പുഴ: എസ്എല്‍ പുരത്ത് ദേശീയ പാതക്കടുത്താണ് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. മിനി വാനില്‍ മീന്‍ ലോറി ഇടിച്ചപ്പോള്‍ ഇതിനിടയിലേക്ക് മറ്റൊരു ലോറി ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ പെട്ട മിനി ലോറിയുടെ ഡ്രൈവറായ ആലപ്പുഴ സ്വദേശി സിജു(27) സംഭവസ്ഥലത്ത് തന്നെ മരിച്ചിരിന്നു.
അപകടത്തില്‍ പരുക്ക് പറ്റിയ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളാണ് പിന്നീട് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ പൊളിച്ചായിരുന്നു അപകടത്തില്‍ പെട്ടവരെ പുറത്തിറക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News