കൊച്ചി: എളങ്കുളത്തെ അപകട വളവിൽ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനൽ സത്യൻ ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 6.30ഓടെയായിരുന്നു അപകടം. ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന ഒൻപതാമത്തെ അപകടമരണമാണിത്.
റോഡിനോടു ചേർന്നുള്ള സ്ലാബിൽ ഇരുചക്രവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സനൽ സനൽ സഞ്ചരിച്ച ബൈക്ക് തകർന്നിട്ടുണ്ട്. സനലിനെക്കൂടാതെ വാഹനത്തിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
പതിവായി അപകടം നടക്കുന്ന സ്ഥലമാണ് എളങ്കുളത്തെ ഈ അപകടവളവ്. ഏതാനും ദിവസങ്ങൾക്കു മുൻപും രണ്ട് യുവാക്കൾ ഇവിടെ അപകടത്തിൽ മരിച്ചിരുന്നു. മെട്രോ തൂണിൽ ഇടിച്ചാണ് അന്ന് അപകടമുണ്ടായത്. ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ കൂടുതലായും അപകടത്തിൽപ്പെടുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News