രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് അഞ്ചു പേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് അഞ്ചു പേര്‍ക്ക് പരിക്ക്. ഹൃദ്രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ് കെ.എസ്.ആര്‍.ടി.സി ബസില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരിന്നു. ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ണി(26), കലയപുരം സ്വദേശി സുഭദ്രാമ്മ(65), സഹോദരന്‍ സോമന്‍പിള്ള(60), അജിത(38), സുനില്‍ കുമാര്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ നെടുവത്തൂര്‍ പ്ലാമൂടിനു സമീപമായിരുന്നു സംഭവം.
നെഞ്ചുവേദന അനുഭവപ്പെട്ട സുഭദ്രാമ്മയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍നിന്നു കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരിന്നു അപകടം. മറികടക്കാനുള്ള ശ്രമത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസില്‍ തട്ടി ആംബുലന്‍സ് നിയന്ത്രണം വിടുകയായിരുന്നു. നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. സോമന്‍പിള്ളയുടെ കാലൊടിഞ്ഞു. ഉണ്ണിയെ താലൂക്കാശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.