KeralaNews

കൊലപാതകമെന്ന് പ്രാരംഭ ഘട്ടത്തില്‍ തന്നെ മനസിലായെന്ന് മുന്‍ ഡി.വൈ.എസ്.പിയുടെ മൊഴി; അഭയ കേസില്‍ വീണ്ടും വിചാരണ ആരംഭിച്ചു

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐ കോടതിയില്‍ വീണ്ടും വിചാരണ ആരംഭിച്ചു. സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗീസ് തോമസിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നു പ്രാരംഭ അന്വേഷണ ഘട്ടത്തില്‍ തന്നെ മനസ്സിലായതായി അദ്ദേഹം മൊഴി നല്‍കി.

എസ്പി ത്യാഗരാജന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് വിആര്‍എസ് വാങ്ങി സര്‍വീസ് വിട്ടതെന്നും വര്‍ഗീസ് തോമസ് പറഞ്ഞു. ഹൈക്കോടതിയില്‍ കേസുകള്‍ കാരണം നിര്‍ത്തിവച്ച വിചാരണ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുടങ്ങിയത്.

നേരത്തെ കൊറോണ സാഹചര്യം കണക്കിലെടുത്ത് വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ തിരുമാനം. വിചാരണയ്ക്ക് വിഡിയോ കോണ്‍ഫറന്‍സിംഗ് പ്രയോജനപ്പെടുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button