‘നിന്റെ ‘ടൂള്‍’എന്നെ കാണിച്ചാല്‍ നിനക്ക് ഞാന്‍ ലീഡ് റോള്‍ നല്‍കാം’ കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് പ്രമുഖ നടന്‍
സിനിമാ മേഖലയില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് പല നടിമാരും രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ആയുഷ്മാന്‍ ഖുറാന. കരിയറിന്റെ തുടക്കത്തിലാണ് പ്രധാനവേഷം കിട്ടണമെങ്കില്‍ അഡ്ജസ്റ്റ്മെന്റിന് തയാറാകാന്‍ ഒരു കാസ്റ്റിങ് ഡയറക്ടര്‍ താരത്തോട് ആവശ്യപ്പെട്ടത്.
ഒരു കാസ്റ്റിങ് ഡയറക്ടര്‍ എന്നോട് പറഞ്ഞിട്ടുണ്ട് നിന്റെ ‘ടൂള്‍’എന്നെ കാണിക്കുകയാണെങ്കില്‍ നിനക്ക് ഞാന്‍ ലീഡ് റോള്‍ നല്‍കാം’. എന്നാല്‍ താന്‍ ഹോമോസെഷ്വല്‍ അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അയാളുടെ ഓഫര്‍ വളരെ വിനയപൂര്‍വം നിഷേധിക്കുകയായിരുന്നു എന്ന് താരം പറഞ്ഞു. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പറഞ്ഞത്.
തുടക്കകാലത്ത് താന്‍ ഒരുപാട് തവണ പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പരാജയം നേരിടാനുള്ള ശക്തി തനിക്കുണ്ടെന്നും താരം വ്യക്തമാക്കി. ഒഡിഷനു പോകുമ്പോള്‍ സോളോ ടെസ്റ്റ് എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോകും. പെട്ടെന്ന് ആളുകള്‍ കൂടാന്‍ തുടങ്ങു. ഒരു മുറിയില്‍ 50 പേര്‍ വരെയാകും.
ഞാന്‍ ഇതിനെതിരെ പ്രതിഷേധിച്ചതിന് എന്നെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പുറന്തള്ളലുകള്‍ തന്നെ കൂടുതല്‍ ശക്തനാക്കി എന്നാണ് താരം പറയുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ പരാജയം കണ്ടതിനാല്‍ തോല്‍വികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പഠിച്ചു. – താരം പറഞ്ഞു.