‘ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും’ ആടൈയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അമല പോള്‍
അമല പോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ആടൈയുടെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരിന്നു. നഗ്നയായി ഇരിക്കുന്ന അമല പോളിനെയാണ് ടീസറില്‍ കാണാന്‍ കഴിഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിന്നു. എന്നാല്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസു ചെയ്തിരിക്കുകയാണ് ഇപ്പോള്‍. അമല തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.
‘ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും. തടസ്സങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും, ഉയര്‍ന്നു നില്‍ക്കും. അവയെ തകര്‍ത്ത് ഇല്ലാതാക്കും. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നു. നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ നിങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്’- പോസ്റ്റര്‍ പങ്കുവെച്ച് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചു.
സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ അധികം ഉള്ളതാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണം. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് രത്നകുമാറാണ്. കാമിനി എന്ന കഥാപാത്രത്തെയാണ് അമലപോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
I’ll fight
I’ll survive
let obstacles come,big or small
I’ll shine I’ll stand tall
crush them to bits&blow away the dust
my strength is the only thing i trust
for freedom&happiness combined i thrive
cos if u have will,then no one can fail
well this is just me,its my tale #Aadai pic.twitter.com/Z42Fvs8rUX— Amala Paul ⭐️ (@Amala_ams) June 29, 2019