കുട്ടിക്കാനം: പുല്ലുപാറ ജംക്ഷനിലെ കട നടത്തിപ്പുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ തടയാനെത്തിയ സിവില്‍ പൊലീസ് ഓഫിസര്‍ക്കു സോഡാക്കുപ്പി കൊണ്ട് അടിയേറ്റു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ശബരിമല സ്‌പെഷല്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂര്‍ സ്വദേശി കെ.എ.മുഹമ്മദിന് (29) ആണു പരുക്കേറ്റത്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
തൊട്ടടുത്തു കടകള്‍ നടത്തുന്നവര്‍ തമ്മില്‍ നാളുകളായി തുടരുന്ന തര്‍ക്കമാണു സംഘട്ടനത്തില്‍ കലാശിച്ചത്. പുല്ലുപാറ സ്വദേശികളായ ഷാജി (55), മകന്‍ അര്‍ജുനന്‍ (20), സുജിത്ത് (38), സഹോദരന്‍ സുജില്‍ (34), പ്രദേശവാസിയായ ജുബി ജോയി (31) എന്നിവരാണു പിടിയിലായത്. സംഭവത്തില്‍ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News