EntertainmentNationalNews

നടൻ രജനീകാന്തിന്റെ ഇപ്പോഴത്തെ അവസ്ഥ,സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മകള്‍ പോസ്റ്റ് ചെയ്ത ചിത്രം

ചെന്നൈ:ഇന്ത്യൻ സിനിമ കണ്ടാ ഈ കാലത്തെയും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ഇദ്ദേഹം സിനിമ മേഖലയിൽ എത്തിയിട്ട് 47 വർഷങ്ങൾ തികയുകയാണ്. കെ ബാലചന്ദ്രൻ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. തുടക്കകാലത്ത് കമൽഹാസൻ നായകൻ ആകുന്ന സിനിമകളിലെ വില്ലൻ ആയിരുന്നു രജനീകാന്ത്. പിന്നീടായിരുന്നു നായക വേഷങ്ങൾ ഇദ്ദേഹത്തിനും ലഭിച്ചു തുടങ്ങിയത്. പിന്നീട് ഇദ്ദേഹത്തിന് ഒട്ടും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

രണ്ടുദിവസങ്ങൾക്കു മുൻപ് ഇദ്ദേഹത്തിൻറെ മകൾ ഐശ്വര്യ രജനീകാന്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. വെള്ള കുർത്തയും മുണ്ടും അണിഞ്ഞാണ് ഇദ്ദേഹം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിതാവിനെ ഒരുക്കുന്ന മകളെയും ചിത്രത്തിൽ കാണാവുന്നതാണ്. വളരെ അവശനായിട്ടാണ് രജനീകാന്ത് ചിത്രത്തിൽ കാണപ്പെടുന്നത്. ഇദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നാണ് ഇപ്പോൾ മലയാളികൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അതിനുള്ള ഉത്തരം നൽകിക്കൊണ്ട് രജനി ആരാധകർ തന്നെ രംഗത്തുവരുന്നുണ്ട്.

ജീവിതത്തിൽ വളരെ സിമ്പിൾ ആയിട്ടുള്ള വ്യക്തികളിൽ ഒരാളാണ് രജനീകാന്ത്. സിനിമയ്ക്ക് പുറത്ത് ഇദ്ദേഹം മേക്കപ്പ് ഉപയോഗിക്കാറില്ല. വളരെ സാധാരണക്കാരനായിട്ടാണ് ഇദ്ദേഹം ഡ്രസ്സ് ചെയ്യാറുള്ളത്. മാത്രവുമല്ല 70 വയസ്സ് കഴിഞ്ഞ ഒരു വ്യക്തിയാണ് രജനീകാന്ത്. 70 വയസ്സ് കഴിഞ്ഞ ഒരു നോർമൽ വ്യക്തി എങ്ങനെയാണോ ഉണ്ടാവുക അതുപോലെ തന്നെയാണ് രജനികാന്ത് ഈ ഫോട്ടോയിൽ കാണപ്പെടുന്നത് എന്നും അതിൽ അസ്വാഭാവികത ഒന്നുമില്ല എന്നുമാണ് രജനി ആരാധകർ പറയുന്നത്.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഇദ്ദേഹം ഇന്ത്യൻ സിനിമയുടെ ഭാഗമായിട്ട് 47 വർഷങ്ങൾ തികയുകയായിരുന്നു. ഈ രണ്ട് പരിപാടിയും ഒരുമിച്ച് ആയിരുന്നു രജനി ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ചത്. ഏകദേശം 5 പതിറ്റാണ്ടായി ഇദ്ദേഹം തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായി നിലനിൽക്കുകയാണ്. ഇതിനെല്ലാം കാരണം അദ്ദേഹത്തിൻറെ ഭാര്യയും മക്കളും ആണ് എന്നും അവർ നൽകിവരുന്ന സപ്പോർട്ട് കാരണമാണ് ഇദ്ദേഹം ഇത്രയും വലിയ താരമായി ഇന്നും നിലനിൽക്കുന്നത് എന്നുമാണ് പ്രേക്ഷകർ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker