കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ജില്ലയിൽ പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ വീട്ടിൽ നിതിൻ പോൾസൺ (33) ആണ് ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനൽ അവതാരകയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്.
കൊച്ചിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലിചെയ്യുന്ന പ്രതി ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടത് തുടർന്ന് വിവാഹ വാഗ്ദാനം നൽകി തൃപ്പൂണിത്തുറയിൽ ഒരു ഫ്ലാറ്റിൽ എത്തിച്ച് പിഡിപ്പിക്കുകയും പിഡന ശേഷം യുവതിയുടെ കാറുമായി കടന്നുകളയുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച വിവരമറിഞ്ഞ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News