EntertainmentNationalNews
നടൻ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു, പിഴയടപ്പിച്ചു

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകൾ ബാഗേജിൽ ഉണ്ടായിരുന്നതിനാൽ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാൻ നടനെ അനുവദിച്ചത്.
നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തിൽ തുടരേണ്ടി വന്നു. ദുബായിൽ നിന്ന് പ്രൈവറ്റ് ജെറ്റിൽ മുംബൈയിൽ എത്തിയപ്പോഴായിരുന്നു സംഭവം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News