NationalNewsNews

12-കാരിയെ ബലാത്സം​ഗംചെയ്ത് ​ഗർഭിണിയാക്കി; പ്രതിയുടെ 3 കോടിയുടെ ഷോപ്പിങ് കോംപ്ലക്സ് ഇടിച്ചുനിരത്തി

ലഖ്നോ: ബലാത്സം​ഗ കേസ് പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം അയോധ്യ ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. കെട്ടിടം അനധികൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ച് മണ്ണുമാന്ത്രി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോ​ഗിച്ച് തകർക്കുകയായിരുന്നു. 4000 ചതുരശ്ര അടി സ്ഥലത്ത് സ്ഥിതിചെയ്യുന്ന ബഹുനിലകെട്ടിടത്തിന് മൂന്നുകോടിയോളം രൂപ വിലമതിക്കുമെന്നാണ് റിപ്പോർ‌ട്ട്.

അയോധ്യയിൽ 12 വയസ്സുകാരിയെ ബലാത്സം​ഗംചെയ്ത കേസിൽ മൊയ്തു ഖാൻ(65), ഇയാളുടെ സഹായി രാജു ഖാൻ എന്നിവർ ജൂലായ് 30-ന് അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് കെട്ടിടം പൊളിച്ചത്. മൊയ്തു ഖാൻ സമാജ് വാദി പാർട്ടി നേതാവാണെന്നാണ് ദേശീയമാധ്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. പ്രതികൾ അറസ്റ്റിലായതോടെ 3000 ചതുരശ്ര അടി സ്ഥലത്ത് നിർമിച്ചിരുന്ന മൊയ്തു ഖാന്റെ മറ്റൊരു കെട്ടിടം ഈ മാസം ആദ്യം ഇടിച്ചുനിരത്തിയിരുന്നു.

പീഡനത്തിന് ഇരയായി ​ഗർഭിണിയായ പെൺകുട്ടിയെ ഓ​ഗസ്റ്റ് ഏഴിന് ​ഗർഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തു. പ്രതികളുടെ ഡി.എൻ.എ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചെന്നും ഇത് കേസിൽ നിർണായകമാകുമെന്നും ഉന്നത പോലീസ് ഉദ്യോ​ഗസ്ഥൻ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker