30.2 C
Kottayam
Friday, September 27, 2024

സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ വിദ്യാ‍ർത്ഥിനിയെ പീഡിപ്പിച്ചു;തൃശ്ശൂരിൽ പോക്സോ കേസിൽ എസ്ഐ പിടിയിൽ

Must read

തൃശൂർ: പോക്സോ കേസിൽ എസ്.ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്. രണ്ടു വർഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്.

അന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഇന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂർ റൂറൽ വനിതാ പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തും. വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. പോക്സോ നിയമ പ്രകാരമാണ് എസ്.ഐക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, പണം കടത്തിയത് കണ്ടെയ്നർ ലോറിയില്‍

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാമ് പൊലീസിന്‍റെ പിടിയിലായത്. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്ന്...

ഹിസ്ബുള്ളയുടെ ഡ്രോൺ കമാൻഡറെ വധിച്ചു; ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ

ടെല്‍ അവീവ്: ബെയ്റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മറ്റൊരു കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു. ഡ്രോണ്‍ വിഭാഗം തലവന്‍ മുഹമ്മദ് ഹുസൈന്‍ സ്രോര്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമാക്കി ഈ...

അർജുൻ്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ...

ആംബുലൻസിൽ പൂരപ്പറമ്പിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശ്ശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനുപിന്നാലെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതിയും. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും...

Popular this week