ഭാര്യയെ ആഭണങ്ങൾ അണിയിച്ച ശേഷം കെട്ടിപ്പിടിക്കാറുണ്ടെന്ന് പറഞ്ഞ് ആ സൂപ്പർതാരം എന്നോട് അപമര്യാദയായി പെരുമാറി; വെളിപ്പെടുത്തി പ്രമുഖനടി
മുംബൈ; പരസ്യചിത്രീകരണത്തിനിടെ ഒരു സൂപ്പർതാരം അനുവാദമില്ലാതെ തന്നെ കെട്ടിപ്പിടിച്ചെന്ന ഗുരുതര ആരോപണവുമായി പ്രമുഖ ടെലിവിഷൻ താരമായ ഷമ സിക്കന്ദർ നടന്റെ മോശം പെരുമാറ്റം കാരണം ഭാവിയിൽ അയാളുമായി സഹകരിക്കുന്നത് അവസാനിപ്പിച്ചെന്നും താരം വ്യക്തമാക്കി. നടന്റെ അപ്രതീക്ഷിതമായ പ്രവൃത്തിയിൽ താൻ ഞെട്ടിപ്പോയെന്നും താരം പറയുന്നു. ആരാണ് ആ സൂപ്പർതാരമെന്ന് നടി പറഞ്ഞിട്ടില്ല.
ചിത്രീകരണത്തിൽ അത്തരമൊരു ഭാഗമുണ്ടായിരുന്നില്ല. എന്നാൽ സൂപ്പർസ്റ്റാർ അങ്ങനെ ചെയ്യുകയായിരുന്നു. ഭാര്യയെ ആഭരണങ്ങൾ അണിയിച്ചശേഷം പതിവായി കെട്ടിപ്പിടിക്കാറുണ്ടെന്ന് അയാൾ പറഞ്ഞു. അതുപോലെയാണ് എന്നെയും ചെയ്തത്. എന്നാൽ എനിക്ക് അത് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. അത്തരത്തിലൊരു അനുഭവം ആദ്യമായിരുന്നുവെന്ന് താരം പറയുന്നു.
ഒരു വളരെ വലിയ താരം ഷൂട്ടിംഗിന് എത്താതിരുന്നതിനാൽ ഒരു സിനിമ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും ഷമ പറയുന്നുണ്ട്. മേക്കപ്പിട്ട് റെഡി ആയി നിന്നെങ്കിലും സൂപ്പർ താരം എത്താതിനാൽ ഷൂട്ടിംഗ് കാൻസൽ ചെയ്തു. പിന്നാലെ തന്നെ ആ സിനിമയിൽ നിന്നും മാറ്റി, പകരം മറ്റൊരാൾ വന്നു. അതൊക്കെ സിനിമയിൽ ഇപ്പോൾ സാധരണമാണ് എന്നും ഷമ വ്യക്തമാക്കി.