KeralaNews

തൃശ്ശൂരിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

തൃശൂർ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിന്‍റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ തൃശൂരിലെ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.

നാളെ രാവിലെ തൃശൂര്‍ കോര്‍പ്പറേഷനിലും ഡിസിസിയിലും പൊതു ദര്‍ശനത്തിന് ശേഷം വൈകിട്ട് നാലു മണിയ്ക്ക് അരണാട്ടുകര സെന്‍റ് തോമസ് പള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. ഐഎന്‍ടിയുസി നേതാവ്, ദീര്‍ഘകാലം ഡിസിസി സെക്രട്ടറി, മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button