ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മാതാവ് സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസമായ വെള്ളിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. റായ്ബറേലിയില്‍ രാഹുലിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ അമേഠി തിരിച്ചുപിടിക്കാന്‍ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരിലാല്‍ ശര്‍മ്മയെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്.
എ.ഐ.സി.സി. മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയാണ് റായ്ബറേലിയില്‍ മത്സരിച്ചിരുന്നത്. സോണിയ രാജ്യസഭയിലേക്ക് പോയതോടെ റായ്ബറേലിയിലേക്ക് പ്രിയങ്ക മത്സരിക്കാനെത്തുമെന്നായിരുന്നു അഭ്യൂഹം