വെബ് സരീസിനുവേണ്ടി ടോപ്പ്ലെസ്സ് രംഗം: തമന്നയ്ക്കെതിരെ സോഷ്യൽ മീഡിയ, രൂക്ഷമായ പ്രതികരണവുമായി ആരാധകര്‍
![](https://breakingkerala.com/wp-content/uploads/2023/06/Tamannaah-Topless-Hot-and-Bold-scenes-.webp)
ചെന്നൈ:കഴിഞ്ഞ പതിനെട്ടുവർഷങ്ങളായി സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന നടിയാണ് തമന്ന. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ സജീവമായി അഭിനയിക്കുമ്പോഴും വിവാദങ്ങളില്‍പ്പെടാതെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അവർ. എന്നാൽ ഇപ്പോഴിതാ പുതിയ വെബ്സീരിസിലെ രംഗത്തിന്റെ പേരിൽ വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ് താരം.
![](https://breakingkerala.com/wp-content/uploads/2023/03/samantha-tamanna.jpg)
ആമസോൺ പ്രൈമിൽ സംപ്രേഷണം ആരംഭിച്ച ‘ജീ കർദാ’ എന്ന വെബ് സീരീസിലെ ടോപ്പ്ലെസ് ബോൾഡ് രംഗത്തിൽ അഭിനയിച്ചതിന്റെ പേരിലാണ് തമന്ന വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. അരുണിമ ശർമ സംവിധാനം ചെയ്ത ജീ കർദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്. സ്ക്രീനിൽ ചുംബനരംഗത്തിലും മറ്റും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ നിലപാടെടുത്തിരുന്നു. ഇതിന്റെ ലംഘനമാണിപ്പോൾ നടി നടത്തിയിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ വിമര്‍ശകരുടെ ആരോപണം.
![](https://breakingkerala.com/wp-content/uploads/2022/09/Tamannaah-Bhatia-Blue-dress-1024x683.jpg)
ഇങ്ങനെയൊരു രംഗത്തിലഭിനയിച്ചത് തങ്ങളെ നിരാശരാക്കിയെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. പഴയനിലപാടിൽ നിന്ന് പിന്നോട്ടുപോകാൻ എന്താണ് പ്രേരിപ്പിച്ചതെന്നും ചോദ്യമുയർന്നിട്ടുണ്ട്. തമന്നയിൽ നിന്ന് ഇത്തരമൊരു രംഗം പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞവരുമുണ്ട്. ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കർദാ. ആഷിം ഗുലാട്ടി, സുഹൈൽ നയ്യാർ, അന്യാ സിങ്, ഹുസൈൻ ദലാൽ, സയാൻ ബാനർജി, സംവേദന സുവൽക്ക എന്നിവരാണ് സീരീസിൽ മുഖ്യ വേഷങ്ങളിൽ.
![](https://breakingkerala.com/wp-content/uploads/2023/06/tamannaah-and-vijays-romantic-scenes-in-adult-web-series.jpg)
നടൻ വിജയ് വർമയുമായി പ്രണയത്തിലാണെന്ന് തമന്ന കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയത്. കരിയറിൽ അടുത്ത് ഇടപഴകിയുള്ള രംഗങ്ങൾ ചെയ്തിട്ടില്ലെന്നും ഒരു ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കുന്നത് തന്നെ സംബന്ധിച്ചടത്തോളം ഒരു വിലയിരുത്തലാണെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തമന്ന പറഞ്ഞിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2, മലയാളത്തിൽ ബാന്ദ്ര എന്നിവയാണ് തമന്നയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ.