HealthNews

ഇടുക്കി ജില്ലയിൽ 12 പേർക്ക് കൂടി കോവിഡ്

ഇടുക്കി:ജില്ലയിൽ മൃഗാശുപത്രി ജീവനക്കാരി ഉൾപ്പെടെ 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

1. ജൂലൈ അഞ്ചിന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ ഇരട്ടയാർ സ്വദേശി(34). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

2.ജൂൺ 25 ന് ഷാർജയിൽ നിന്നും കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശി (44). കൊച്ചിയിൽ നിന്നും ടാക്സിയിൽ കോവിഡ് സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

3. ജൂൺ 29ന് രാജസ്ഥാനിൽ നിന്നും ട്രെയിന് എറണാകുളത്തെത്തിയ കാമാക്ഷി സ്വദേശിനി (43). രാജസ്ഥാനിലെ ശിക്കാറിൽ നിന്നും നിസാമുദീൻ വരെ ടാക്സിയിലും അവിടെ നിന്ന് മംഗളാ ലക്ഷദീപ് എക്സ്സ് പ്രസ്സിനു എറണാകുളത്തെത്തി. അവിടെ നിന്ന് ടാക്സിയിൽ കാമാക്ഷിയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു

4. ജൂൺ 30 ന് ബാംഗ്ലൂരിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ മൂന്നാർ സ്വദേശിനി (23). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

5. ജൂൺ 28 ന് ഡൽഹിയിൽ നിന്നും ട്രെയിന് എറണാകുളത്ത് എത്തിയ പടമുഖം സ്വദേശി(43). ഡൽഹിയിൽ നിന്നും മംഗള എക്സ്പ്രസ്സ്‌ന് എറണാകുളത്ത് എത്തി അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ തൊടുപുഴയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ തടിയമ്പാട് എത്തി കോവിഡ് സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

6. ജൂൺ 27 ന് ബാംഗ്ലൂരിൽ നിന്നും വന്ന മുട്ടം സ്വദേശിനി (55). ബാംഗ്ലൂരിൽ നിന്നും മുവാറ്റുപുഴ സ്വദേശികളായ 4 സുഹൃത്തുക്കളോടൊപ്പം കാറിൽ മുട്ടത്ത്‌ എത്തി. ബാംഗ്ലൂരിൽ നിന്ന് വന്ന മകൻ, മകന്റെ ഭാര്യ അവരുടെ മക്കൾ എന്നിവരോടൊപ്പം വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

7. ജൂൺ 26 ന് തമിഴ്നാട്ടിൽ നിന്നുമെത്തിയ പുറപ്പുഴ സ്വദേശി (28). തമിഴ്നാട് കൃഷ്ണഗിരിയിൽ നിന്നും സുഹൃത്തിനോടൊപ്പം സ്വന്തം കാറിൽ പുറപ്പുഴയിലെ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

8.ജൂൺ 29 ന് മുംബൈയിൽ നിന്നും ട്രെയിന് എറണാകുളത്ത്‌ എത്തിയ ശാന്തൻപാറ സ്വദേശിനി (39). മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസിന്
എറണാകുളത്ത്‌ എത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

9&10.പാമ്പാടുംപാറ സ്വദേശികളായ 48കാരൻ, അഞ്ചു വയസ്സുകാരി. ജൂലൈ ആറിന് തമിഴ്നാട് നിന്നും വന്ന കോവിഡ് രോഗികളുമായി *സമ്പർക്കം*. ജൂലൈ എട്ടിനു സ്ര വം പരിശോധനക്കെടുത്തു. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

11. കോടിക്കുളം സ്വദേശി (45). ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി *സമ്പർക്കം*. ഇരട്ടയാറിലുള്ള വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

12. കഞ്ഞിക്കുഴി സ്വദേശിനി (41). തോപ്രാംകുടി മൃഗാശുപത്രി ജീവനക്കാരിയാണ്. ജൂലൈ എട്ടിനാണ് സ്രവ പരിശോധനയ്ക്ക് വിധേയായത്.

രോഗമുക്തി നേടിയവർ 4

1. മെയ്‌ 31 ന് തമിഴ്നാട് നിന്നെത്തി ജൂൺ 10 ന് കോവിഡ് 19 സ്ഥിരീകരിച്ച കുമളി സ്വദേശികൾ (35 വയസ്സ്, 12 വയസ്സ്, 10 വയസ്സ്)

2. ജൂൺ 29 ന് ഒമാനിൽ നിന്നെത്തി ജൂലൈ 02 ന് കോവിഡ് 19 സ്ഥിരീകരിച്ച ഏലപ്പാറ സ്വദേശി (30)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker