NationalNews

റാംപ് വോക്കിനിടെ ഇരുമ്പ് തൂൺ തലയിൽ വീണു; യുവമോഡലിന് ദാരുണാന്ത്യം

നോയിഡ∙ ഫാഷൻ ഷോയിലെ റാംപ് വോക്കിനിടെ ഇരുമ്പ് തൂൺ തലയിൽവീണ് യുവ മോഡൽ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. ഫിലിം സിറ്റി മേഖലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പരുക്കേറ്റ ബോബി രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻഷിക ചോപ്രയാണ് (24) മരിച്ചത്.

കേസെടുത്ത പൊലീസ് ഇരുമ്പ് തൂണ്‍ സ്ഥാപിച്ചയാള്‍ ഉൾപ്പെടെയുള്ള സംഘാടകരെയും ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button