KeralaNews

ആലപ്പുഴയില്‍ എഎസ്ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: മുതുകുളത്ത് എസ്.ഐയുടെ വീടിന് മുന്നില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജി(24)നെയാണ് ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ്‌കുമാറിന്റെ കുടുംബവീടിന് മുന്നിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

എസ്.ഐ. സുരേഷ്‌കുമാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മൂന്നാറിലാണ്. എസ്.ഐയുടെ വീട്ടില്‍നിന്ന് പത്തു കിലോമീറ്ററോളം അകലെയാണ് സൂരജിന്റെ വീട്. എസ്.ഐയുടെ മകളും സൂരജും സഹപാഠികളായിരുന്നു. ഈ പരിചയത്തില്‍ സൂരജ് കഴിഞ്ഞദിവസം എസ്.ഐയുടെ വീട്ടിലെത്തിയിരുന്നു. രാത്രി ഇവിടെയെത്തിയ സൂരജും വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും യുവാവ് പിന്നീട് തിരികെപോയെന്നുമാണ് വിവരം. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച രാവിലെ സൂരജിനെ വീടിന് മുന്നില്‍ മരിച്ചനിലയില്‍ കണ്ടത്.

രാത്രിയുണ്ടായ തര്‍ക്കത്തിന് ശേഷം ഇവിടെനിന്ന് പോയ സൂരജ് വീണ്ടും തിരികെയെത്തി ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button