BusinessNationalNews

ഒരു രാജ്യം ഒരു ചാർജർ പരിഗണനയിലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് രാജ്യത്ത് ഒരേതരം ചാർജർ പരിഗണനയിൽ. രാജ്യസഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. ഒരു രാജ്യം ഒരു ചാർജർ നടപ്പാക്കുന്നത് പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ അറിയിച്ചു.

ഇലക്ട്രോണിക്‌സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതികവിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ സമിതിയിലുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്ബി ടൈപ്പ് സി ചാർജർ യൂറോപ്യൻ യൂണിയൻ നിർബന്ധമാക്കിയിട്ടുണ്ട്. 2024 അവസാനത്തോടെ ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്‌ഫോണുകൾ പൂർണമായും യുഎസ്ബി ടൈപ്പ് സി ചാർജിങ് പോർട്ടുകളിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button