FootballNewsSports

ഫൈനലിൽ മെസ്സിയെ തോൽപ്പിച്ച് ഞാൻ കിരീടമുയർത്തും, നെയ്മറുടെ മോഹങ്ങള്‍

ദോഹ: 2022 ഫിഫ ലോകകപ്പ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ലോകഫുട്‌ബോള്‍ മാമാങ്കത്തിന്റെ തിരശ്ശീല ഉയരുമ്പോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവനും സൂപ്പര്‍ താരങ്ങളിലാണ്. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും എംബാപ്പെയും ഹാരി കെയ്‌നുമെല്ലാമാണ് ആരാധകരുടെ ഇഷ്ട താരങ്ങള്‍.

ലോകകപ്പിന് മുന്നോടിയായി ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നെയ്മര്‍ മനസ്സുതുറന്നത്. മെസ്സിയെ ലോകകപ്പ് ഫൈനലില്‍ കീഴടക്കി കിരീടം നേടുമെന്നാണ് നെയ്മര്‍ പറഞ്ഞത്.

പി.എസ്.ജിയില്‍ ഒരുമിച്ച് കളിക്കുന്നതിനിടെയാണ് നെയ്മര്‍ മെസ്സിയോട് ഇക്കാര്യം പറഞ്ഞതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ‘ ഞങ്ങള്‍ ലോകകപ്പിനെക്കുറിച്ച് കാര്യമായി ചര്‍ച്ച ചെയ്തിട്ടില്ല. പക്ഷേ ചിലപ്പോഴൊക്കെ ലോകകപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നതിനെക്കുറിച്ച് തമാശയായി സംസാരിക്കാറുണ്ട്. ഒരിക്കല്‍ ഫൈനലില്‍ മെസ്സിയെ തോല്‍പ്പിച്ച് കിരീടം നേടുമെന്ന് ഞാന്‍ തമാശരൂപേണ പറഞ്ഞു. പിന്നാലെ ഞങ്ങള്‍ ഒരുപാട് ചിരിച്ചു’ -നെയ്മര്‍ പറഞ്ഞു.

മെസ്സിയ്ക്കും എംബാപ്പെയ്ക്കുമൊപ്പം പി.എസ്.ജിയില്‍ കളിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് നെയ്മര്‍ പറഞ്ഞു. ലോകകപ്പ് നേടുക എന്നത് സ്വപ്‌നമാണെന്നും ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും ബ്രസീല്‍ സൂപ്പര്‍താരം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button