പാലക്കാട്: ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*മുംബൈ-1*
കോങ്ങാട് സ്വദേശി(52 പുരുഷൻ)
*കുവൈത്ത്-1*
തൃത്താല സ്വദേശി (30 പുരുഷൻ)
*ദുബായ്- 2*
പട്ടാമ്പി കൊണ്ടൂർകര സ്വദേശി (22 പുരുഷൻ),
ആനക്കര സ്വദേശി (29 പുരുഷൻ)
*ഡൽഹി-1*
പൊൽപ്പുള്ളി പനയൂർ സ്വദേശി (50 പുരുഷൻ)
ഇന്ന് ജില്ലയിൽ ആറുപേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 177 ആയി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.
പത്തനംതിട്ട
പത്തനംതിട്ട: ജില്ലയില്‍ ഇന്ന്(ജൂണ്‍ 12) ഏഴുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
1)05.06.2020ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിയായ 54 വയസുകാരന്‍, 2) 21.05..2020ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 65 വയസുകാരി, 3)28.05.2020ന് അബുദാബിയില്‍ നിന്നും എത്തിയ ആനിക്കാട് സ്വദേശിനിയായ 28 വയസുകാരി, 4)02.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ നിരണം സ്വദേശിനിയായ 32 വയസുകാരി, 5 03.06.2020ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മല്ലപ്പുഴശ്ശേരി സ്വദേശിയായ 32 വയസുകാരന്‍, 6)02.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശിയായ 65 വയസുകാരന്‍, 7) 04.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിയായ 4 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെ ആകെ 128 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് ഒരാള്‍ രോഗവിമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 38 ആയി. നിലവില്‍ ജില്ലയില്‍ 89 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 85 പേര്‍ ജില്ലയിലും, നാലുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 41 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചുപേരും ജനറല്‍ ആശുപത്രി അടൂരില്‍ നാലുപേരും, കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍(CFLTC) റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 43 പേരും ഐസലേഷനില്‍ ഉണ്ട്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.