EntertainmentKeralaNews

മരയ്ക്കാർ ലിറിക്കല്‍ വീഡിയോ പുറത്ത്, ആർച്ചയായി കീർത്തി സുരേഷ്

മോഹൻലാല്‍ (Mohanlal)നായകനായ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിനായുള്ള (Marakkar: Arabikadalinte Simham) കാത്തിരിപ്പിലാണ് ആരാധകര്‍. മരക്കാര്‍: അറബിക്കടലിന്റെ സിഹം ഒടിടിയിലെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും തിയറ്ററില്‍ തന്നെയാണ് റിലീസാകുന്നതെന്ന് വ്യക്തമായതോടെ ആരാധകര്‍ ആവേശത്തിലായി. മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. മരക്കാര്‍: അറബിക്കടലിന്റെ സിഹമെന്ന ചിത്രത്തിന്റെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

എം ജി ശ്രീകുമാറാണ് ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത്. ഇളവെയില്‍ എന്ന് തുടങ്ങുന്ന ഗാനം എം ജി ശ്രീകുമാറിന് ഒപ്പം ശ്രേയാ ഘോഷാലും ചേര്‍ന്ന് ആലപിക്കുന്നു. പ്രഭാ വര്‍മയാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്ന രംഗങ്ങള്‍ക്കായുള്ള ഗാനം എഴുതിയിരിക്കുന്നത്. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ അനി ഐ വി ശശിയും പങ്കാളിയാകുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പൂവാരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഒന്നാമതെത്തിയിരുന്നു

മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാല്‍ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി മരക്കാര്‍: അറബിക്കടലിന്റെ സിംഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button