കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 35,000 ആയി ഉയര്‍ന്നു. ഇന്നുമാത്രം ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. പവന് 35,040 രൂപയിലും ഗ്രാമിന് 4,380 രൂപയിലുമെത്തിയാണ് ചരിത്രം തിരുത്തിയത്.
ശനിയാഴ്ച പവന് 34,800 രൂപയായും ഗ്രാമിന് 4,350 രൂപയുമായിരുന്നു ഇതാണ് ഇന്നു മറികടന്നത്.
കഴിഞ്ഞ നാല് വ്യാപാര ദിനങ്ങള്‍ക്കിടെ മാത്രം പവന് 1,280 രൂപയുടെയും ഗ്രാമിന് 160 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News