24 C
Kottayam
Sunday, November 24, 2024

തെരുവുനായയുടെ കടിയേറ്റതിന്റെ ഇരുപതാം ദിവസം പനി, മൂന്നു ഡോസ് കുത്തിവയ്പ് എടുത്തിട്ടും വാക്സിന്‍ ഫലിച്ചില്ല; ഞെട്ടലില്‍ ഡോക്ടര്‍മാര്‍

Must read

കാസര്‍ക്കോട്: മൂന്നു കുത്തിവയ്പ് എടുത്തിട്ടും പേ വിഷബാധ മൂലം ആറു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘം പരിശോധന നടത്തും. വാക്സിന്‍ എന്തുകൊണ്ട് ഫലിച്ചില്ല എന്നതിലാവും പരിശോധന. ഇത്തരമൊരു സംഭവം അപൂര്‍വമാണെന്നാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

തെരുവുനായയുടെ കടിയേറ്റ് ഇരുപത്തിമൂന്നാം ദിവസമാണ് ആലന്തട്ട അപ്പര്‍ പ്രൈമറി സ്‌കൂളിലെ രണ്ടാംക്ലാസുകാരനായ എംകെ ആനന്ദ് മരിച്ചത്. സെപ്റ്റംബര്‍ പതിമൂന്നിനാണ് ആനന്ദിനു നായയുടെ കടിയേറ്റത്. വീടിനു സമീപം കളിച്ചുകൊണ്ടുനില്‍ക്കെ പെട്ടെന്ന് തെരുവു നായ ആക്രമിക്കുകയായിരുന്നു. കണ്ണിനു താഴെയാണ് കടിയേറ്റത്. ആനന്ദിനെ ഉടനെ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പട്ടി കടിച്ചതാണെന്ന് അറിയിച്ചതോടെ ഡോക്ടര്‍മാര്‍ റാബീസ് വാക്സിന്‍ ആദ്യ ഡോസ് കുത്തിവയ്ക്കുകയും ചെയ്തു. കണ്ണിനു താഴെയാണ് കടിയേറ്റത് എന്നതിനാല്‍ ഐ സ്പെഷലിസ്റ്റിന്റെ പരിശോധി കൂടി കഴിഞ്ഞ ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് മൂന്നാം ദിവസവും ഏഴാം ദിവസവും രണ്ടും മൂന്നും ഡോസ് കുത്തിവയ്പ് എടുത്തു.

ഇരുപതക്തിയെട്ടാം ദിവസമായ ഒക്ടോബര്‍ പതിനൊന്നിന് നാലാം ഡോസ് എടുക്കാനിരിക്കുകയായിരുന്നു. നായുടെ കടിയേറ്റതിന്റെ ഇരുപതാം ദിവസമായ ഞായറാഴ്ച പനി ബാധിച്ചതോടെ ആനന്ദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി കുറയാതായതോടെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍കോളജിലേക്കു മാറ്റുകയായിരുന്നു. റാബീസ് വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടര്‍ന്ന് കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡിലാക്കിയിരുന്നു. തുടര്‍ന്നു നടത്തിയ രക്തപരിശോധനയില്‍ റാബീസ് സ്ഥിരീകരിച്ചു.

അപ്പോഴേക്കും കുട്ടിയുടെ നില വഷളാവുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആനന്ദ് മരിച്ചത്.ഇത്തരമൊരു സംഭവം ജീവിതത്തില്‍ ആദ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇ മോഹനന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വിദഗ്ധ സംഘം പരിശോധിക്കും. മൂന്നു ഡോസ് എടുത്തിട്ടും വാക്സിന്‍ ഫലിക്കാതെ പോയതിന്റെ കാരണമാവും മുഖ്യമായും പരിശോധനാ വിധേയമാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.