EntertainmentNews

ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല മരിച്ച നിലയില്‍

മുംബൈ: ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. മുംബൈയിലെ വസതയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട നടനെ കുപ്പർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പി.ടി.ഐ.യോട് പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബിഗ് ബോസ് 13 പതിപ്പ് വിജയായിരുന്നു സിദ്ധാർഥ് ശുക്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാർത്ഥ് ജനപ്രിയ മുഖമായിരുന്നു. മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ സിനിമാ ലോകത്തേക്കുള്ള പ്രവേശനം. നിരവധി റിയാലിറ്റി ഷോകളിലും ഓ.ടി.ടി.യിലും സജീവമായിരുന്നു താരം. ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറിൽ വഴിത്തിരിവായി. ബിസിനസ് ഇൻ റിതു ബാസാർ, ഹംപ്റ്റി ശർമ ഹി ദുൽഹനിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ ‘ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3’യിൽ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാർഥ് ആയിരുന്നു.

ഉത്തർപ്രദേശ് സ്വദേശിയായ സിദ്ധാർഥ് ബാലിക വധു, ദിൽ സേ ദിൽ തക് തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് ശുക്ലയുടെ മരണവാർത്ത വന്നയുടൻ, നിരവധി പ്രമുഖരും അദ്ദേഹത്തിന്റെ ആരാധകരും ട്വിറ്ററിൽ അനുശോചന പോസ്റ്റുകൾ പങ്കുവച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button