FeaturedKeralaNews

അധോലോക നായകൻ ഛോട്ടാരാജൻ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുംബൈ അധോലോക നായകൻ ഛോട്ടാരാജൻ (61) കോവിഡ് ബാധയെ തുടർന്ന് മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 26-നാണ് രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്. രാജേന്ദ്ര നിഖൽജി എന്നാണ് രാജന്റെ യഥാർഥ പേര്.

കൊലപാതകവും പണംതട്ടലും ഉൾപ്പെടെ 70-ഓളം ക്രിമിനൽ കേസുകളാണ് ഛോട്ടാരാജനെതിരേ മുംബൈയിലുള്ളത്. നേരത്തെ രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇൻഡൊനീഷ്യയിൽനിന്ന് പിടികൂടി തിരികെ എത്തിച്ചത്. തുടർന്ന് തിഹാർ ജയിലിൽ പാർപ്പിച്ചിരി ക്കുകയായിരുന്നു.

മാധ്യമപ്രവർത്തകനായ ജ്യോതിർമോയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ 2018-ൽ ഛോട്ടാരാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

സിനിമാ തീയ്യേറ്ററുകളിൽ ടിക്കറ്റ് ബ്ലാക്കിൽ വിറ്റാണ് ഛോട്ടാ രാജൻ എന്ന രജേന്ദ്ര സദാശിവ് നിഖൽജി തന്റെ ക്രമിനൽ ജീവിതം തുടങ്ങുന്നത്. പിന്നീട് കൊലപാതകത്തിലേക്കും കള്ളക്കടത്തിലേക്കും മയക്കുമരുന്നു വ്യാപാരത്തിലേക്കും കടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button