കോട്ടയം:കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതിനൊപ്പം മത്സരിച്ചിട്ട് യാതൊരു ലാഭവും ഉണ്ടായില്ല എന്ന് പി.സി.ജോർജ്ജ് എം.എൽ.എ.തന്നോട് അങ്ങോട്ട് സീറ്റും, പിന്തുണയും വാങ്ങിയത് മാത്രമാണ് മിച്ചം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചതിനേക്കാൾ കൂടുതൽ സ്ഥാനാർത്ഥികളെ ഇത്തവണ കേരള ജനപക്ഷം നേതൃത്വത്തിൽ വിജയിപ്പിക്കും.മകൻ ഷോൺ ജോർജ്ജ് കോട്ടയം ജില്ലാ പഞ്ചായത്ത് – പൂഞ്ഞാർ ഡിവിഷനിൽ നിന്ന് മത്സരിക്കും.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഹർജി തള്ളിയെങ്കിലും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പി.സി.ജോർജ് കോട്ടയത്ത് വൃക്തമാക്കി.
തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായി മുന്നണി സഖ്യമില്ലെന്നും, തദ്ദേശീയമായി യോജിപ്പ് ആകാമെന്നുമാണ് തീരുമാനമെന്നും ആവർത്തിച്ച് പി.സി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News