KeralaNews

തണ്ണിമത്തനില്‍ നിന്ന് ദുര്‍ഗന്ധത്തോടെ പത നുരഞ്ഞു പൊന്തി! പരിഭ്രാന്തരായി വീട്ടുകാര്‍

കോട്ടയം: വഴി സൈഡില്‍ നിന്ന് വാങ്ങിയ തണ്ണിമത്തനില്‍ നിന്ന് ദുര്‍ഗന്ധത്തോടെ പത നുരഞ്ഞു പൊന്തിയത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ചിങ്ങവനം സീയോന്‍ കുന്നില്‍ ഡോ. അനില്‍ കുര്യന്റെ വീട്ടില്‍ വാങ്ങിയ തണ്ണിമത്തനില്‍ നിന്നാണ് വെളുത്ത നിറത്തില്‍ പത പൊങ്ങിയത്.

കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ വില്‍പന നടത്തുന്ന ആളില്‍ നിന്നാണു കിലോ 20 രൂപയ്ക്ക് ഇത് വാങ്ങിയത്. കഴുകി സൂക്ഷിച്ച തണ്ണിമത്തനില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് മാറ്റം കണ്ടു തുടങ്ങിയത്.

രാസപദാര്‍ഥത്തില്‍ നിന്നുള്ള തരത്തില്‍ ദുര്‍ഗന്ധവും അനുഭവപ്പെട്ടു. വൈകീട്ട് പത മഞ്ഞ നിറമായി, മുറിച്ചപ്പോള്‍ ഉള്ളില്‍ നിന്നു കുമിളകള്‍ പുറത്തേക്കു തള്ളുന്നതായും ശ്രദ്ധയില്‍പ്പെട്ടു.

തണ്ണിമത്തന്‍ പോലെയുള്ള പഴങ്ങള്‍ പൊതു സ്ഥലങ്ങളിലാണ് കൂടുതല്‍ സൂക്ഷിക്കാറുള്ളത്. ഇവയില്‍ നേരിട്ട് വെയില്‍ തട്ടുമ്പോഴും ചൂട് കൂടുമ്പോഴും രാസമാറ്റം ഉണ്ടാകും. മധുരം അടങ്ങിയതിനാല്‍ പദാര്‍ഥങ്ങള്‍ പുളിച്ചു പൊങ്ങി പതയായി പുറത്തു വന്നതാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button