ഹൈദരാബാദ്: റായി ദുര്‍ഗില്‍ പാര്‍പ്പിട സമുച്ചത്തിന്റെ ലിഫ്റ്റിനിടയിലെ പഴുതിലൂടെ താഴേക്കുപതിച്ച് ഒമ്പതുവയസുകാരന് മരിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. നാലാം നിലയില്‍നിന്ന് താഴേക്കുപതിച്ച് ഒമ്പതുവയസുകാരനായ ധനുഷ് ആണ് മരിച്ചത്. ധനുഷും സഹോദരിയും നാലാം നിലയിലെ ഫ്ളാറ്റിനു മുന്നിലിരുന്ന് കളിക്കുകയായിരുന്നു. ഇതിനിടെ ലിഫ്റ്റിനടുത്തേയ്ക്കുപോയ ധനുഷ് പഴുതിലൂടെ താഴേക്കുപതിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ കുട്ടി മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News