BusinessNews

Gold Price today: ഇന്നുമാത്രം കൂടിയത് 960 രൂപ;സ്വർണ വില സർവകാല റെക്കോഡിൽ

കൊച്ചി:ആഗോള വിപണിയില്‍ ഡിമാന്‍ഡ് കൂടിയത് നേട്ടമാക്കി സ്വര്‍ണം. സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണ വില പവന് 960 രൂപയാണ് കൂടിയത്. സമീപ കാലയളവില്‍ ഒരൊറ്റ ദിവസം ഇത്രയും വില വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്. ഇതോടെ പവന്റെ വില 61,840 രൂപയായി. ഗ്രാമിന്റെ വില 120 രൂപ കൂടി 7730 രൂപയുമായി.

ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 2,799.2 ഡോളറിലെത്തുകയും ചെയ്തു. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി. ന്യൂയോര്‍ക്ക് വിപണിയില്‍ ഔണ്‍സിന് 31.52 ഡോളര്‍ നിലവാരത്തിലെത്തി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.25 ശതമാനം ഉയര്‍ന്ന് 82,250 രൂപയിലെത്തി. വെള്ളിയുടെ വിലയാകട്ടെ 0.20 ശതമാനം കുതിച്ച് കിലോഗ്രാമിന് 93,635 രൂപയുമായി.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടെ കൂടുതല്‍ റിസ്‌ക് ഉള്ള ആസ്തികളില്‍നിന്ന് നിക്ഷേപകര്‍ പിന്മാറുന്നതാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍. പ്രതിരോധ ആസ്തിയെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടാനതിടയാക്കി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് ഇത്തവണ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതും സ്വര്‍ണത്തിന് നേട്ടമായി. സമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ വിലവര്‍ധിക്കാനാണ് സാധ്യത.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 01 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ
ജനുവരി 03 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 04 – ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ
ജനുവരി 05 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 06 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 07 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ


ജനുവരി 08 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. . വിപണി വില 57,800 രൂപ
ജനുവരി 09 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 10 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
ജനുവരി 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 58,520 രൂപ
ജനുവരി 12 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,520 രൂപ


ജനുവരി 13 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 14 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 58,640 രൂപ
ജനുവരി 15 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 16 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 59,120 രൂപ
ജനുവരി 17 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 59,600 രൂപ


ജനുവരി 18 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ
ജനുവരി 19 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ
ജനുവരി 20 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 59,600 രൂപ
ജനുവരി 21 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  59,600 രൂപ
ജനുവരി 22 – ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 60,200 രൂപ
ജനുവരി 23 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 60,200 രൂപ


ജനുവരി 24 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 60,440 രൂപ
ജനുവരി 25 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 60,440 രൂപ
ജനുവരി 26 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 60,440 രൂപ
ജനുവരി 27 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 60,320 രൂപ
ജനുവരി 28 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 60,080 രൂപ
ജനുവരി 29 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 60,760 രൂപ
ജനുവരി 30 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 60,880 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker