News

80 കിലോ വരെ കൂളായി ഉയര്‍ത്തി വെയ്റ്റ് ലിഫ്റ്റിംഗില്‍ അത്ഭുതം തീര്‍ത്ത് ഏഴ് വയസുകാരി! വീഡിയോ

80 കിലോ വരെ ഉയര്‍ത്തി വെയ്റ്റ് ലിഫ്റ്റിംഗില്‍ അത്ഭുതം തീര്‍ത്ത് ഏഴ് വയസുകാരി. റോറി വാന്‍ ഉള്‍ഫ്റ്റ് ആണ് വിസ്മയം തീര്‍ക്കുന്നത്. കാണുന്നവരുടെ കണ്ണില്‍ അത്ഭുതമായി മാറിയിരിക്കുകയാണ് റോറി. അഞ്ചാം വയസ് മുതല്‍ ജിംനാസ്റ്റിക്സ് ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട് ഈ കൊച്ചുമിടുക്കി.

ഭാരദ്വോഹനത്തിനും അതിനൊപ്പം തന്നെ റോറി പ്രധാന്യം കൊടുക്കുന്നുണ്ട്. അമേരിക്കയിലെ വെയ്റ്റ് ലിഫ്റ്റിംഗില്‍ അണ്ടര്‍ 11, അണ്ടര്‍ 13 യൂത്ത് ചാമ്പ്യന്‍ പട്ടങ്ങള്‍ റോറിക്ക് ഈ ചെറുപ്രായത്തില്‍ തന്നെ സ്വന്തമായി. ഇക്കാര്യത്തില്‍ റെക്കോര്‍ഡ് തന്നെ റോറി നേടിയിട്ടുണ്ട്.

യൂത്ത് നാഷണല്‍ ചാമ്പ്യനാകുന്ന രാജ്യത്തെ പ്രായം കുറഞ്ഞ വെയ്റ്റ് ലിഫ്റ്റിംഗ് താരമാണ് ഈ കുഞ്ഞു പെണ്‍കുട്ടി. എന്നാലും തനിക്ക് ജിംനാസ്റ്റിക്‌സിനോടുള്ള ഇഷ്ടകൂടുതല്‍ റോറി മറച്ചുവയ്ക്കുന്നില്ല. ജിംനാസ്റ്റിക്‌സില്‍ തലയ്ക്ക് മുകളില്‍ ഭാരം ഉയര്‍ത്തേണ്ടല്ലോ എന്നാണ് ഈ മിടുക്കിയുടെ മറുപടി. ഇനിയും കൂടുതല്‍ ശക്തി നേടണമെന്നാണ് റോറിയുടെ ആഗ്രഹം. മാതാപിതാക്കളും റോറിക്ക് കൂട്ടായി ഉണ്ട്.

https://www.instagram.com/p/CIhQoAhHdOZ/?utm_source=ig_web_copy_link

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker