CrimeNationalNews

​ 22കാ​രി​യെ വി​വാ​ഹം ചെ​യ്ത 62കാ​ര​ൻ പിടിയിൽ

മം​ഗ​ളൂ​രു:വ്യാ​ജ​പ്പേ​രി​ൽ ന​വ​വ​ര​ൻ ച​മ​ഞ്ഞ്​ 22കാ​രി​യെ വി​വാ​ഹം ചെ​യ്ത 62കാ​രൻ ​അറസ്റ്റിൽ ആയിരിക്കുന്നു. മു​ഹ​മ്മ​ദ്​ അ​നീ​സ്​ എ​ന്ന വ്യാ​ജ​പ്പേ​രി​ലെ​ത്തി​യ ബോ​ളാ​റി​ലെ ബി.​എ​സ്. ഗം​ഗാ​ധ​റി​നെ​യാ​ണ്​ മം​ഗ​ളൂ​രു ക​ദ്രി പൊ​ലീ​സ് പി​ടി​കൂ​ടിയിരിക്കുന്നത്. ഇ​യാ​ളു​ടെ മൂ​ന്നാം വി​വാ​ഹ​മാ​ണി​ത്. ച​തി, ബ​ലാ​ത്സം​ഗ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​ൻ.ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.

സു​ഹൃ​ത്തു​ക്ക​ളാ​യ സ​യ്യി​ദ്, ശ​ബീ​ർ, മു​ഹ​മ്മ​ദ് എ​ന്നി​വ​ർ മു​ഖേ​ന​യാ​ണ് പു​ത്തൂ​രി​ലെ വി​ധ​വ​യാ​യ യു​വ​തി​യെ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 21ന് ​ഗം​ഗാ​ധ​ർ വി​വാ​ഹം ചെയ്യുകയുണ്ടായി. വി​വാ​ഹ​ശേ​ഷം യു​വ​തി ഗ​ർ​ഭി​ണി​യു​മാ​യി. പ​ച്ച​ക്ക​റി വ്യാ​പാ​രി​യാ​ണെ​ന്നും വീ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഇ​തു​വ​രെ വി​വാ​ഹം ന​ട​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ്​ ഇയാൾ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അതേസമയം താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​ക്കി​യ യു​വ​തി ഇ​യാ​ളി​ൽ​നി​ന്ന്​ അ​ക​ലം പാ​ലിക്കുകയുണ്ടായി. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

അ​തി​നി​ടെ സം​ഘ്പ​രി​വാ​ർ ‘ല​വ്​ ജി​ഹാ​ദ്’ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ത​‍െൻറ ഭ​ർ​ത്താ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹ​ത്തി​നാ​യി മ​തം​മാ​റ്റി​യെ​ന്നാ​രോ​പി​ച്ച്​ ഗം​ഗാ​ധ​റി​‍െൻറ ഭാ​ര്യ​മാ​രി​ൽ ഒ​രാ​ളെ​ക്കൊ​ണ്ട് മം​ഗ​ളൂ​ര​ു പാ​ണ്ഡേ​ശ്വ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി നൽകിപ്പിച്ചു. ഈ ​പ​രാ​തി ല​ഭി​ച്ച​തോ​ടെ പൊ​ലീ​സ്​ ന​ട​ത്തി​യ ഊ​ർ​ജി​ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യ​ഥാ​ർ​ഥ സം​ഭ​വം വെ​ളി​വാ​യ​തും ഇയാൾ പി​ടി​യി​ലാ​യ​തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker