ന്യൂഡല്‍ഹി: രാജ്യത്താകെ 6.2 കോടി തെരുവ് നായ്ക്കള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. 91 ലക്ഷം തെരുവ് പൂച്ചകളാണ് ഉള്ളത്. സ്വകാര്യ കമ്പനി തയ്യാറാക്കിയ അരുമമൃഗ അനാഥത്വ സൂചികയിലാണ് ഈ കണക്ക്.
രാജ്യത്ത് അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന നായ്ക്കളുടേയും പൂച്ചകളുടേയും എണ്ണം 88 ലക്ഷമാണ്. രാജ്യത്തെ അരുമമൃഗങ്ങളില്‍ 85 ശതമാനവും വാസകേന്ദ്രം ഇല്ലാത്തവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അരുമമൃഗ അനാഥത്വ സൂചികയില്‍ പത്തില്‍ 2.4 ആണ് ഇന്ത്യയുടെ പോയിന്റ്.
7.5 കോടി തെരുവ് നായ്ക്കളും പൂച്ചകളുമാണ് ചൈനയിലുള്ളത്. അമേരിക്കയില്‍ 4.8 കോടി തെരുവ് നായ്ക്കളും പൂച്ചകളും. ജര്‍മനിയില്‍ ഇത് 20.6 ലക്ഷമാണ്. ഗ്രീസില്‍ 20 ലക്ഷവും മെക്സിക്കോയില്‍ 74 ലക്ഷവും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News