KeralaNewsRECENT POSTS
ആലപ്പുഴയില്‍ കൗതുകമായി ആറു കാലുള്ള ആട്ടിന്‍കുട്ടി!
ആലപ്പുഴ: ആലപ്പുഴയില്‍ ആറ് കാലുകളുമായി ജനിച്ച ആട്ടിന്‍കുട്ടി ജനങ്ങള്‍ക്ക് കൗതുകമാകുന്നു. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് 7-ാം വാര്‍ഡ് കരിക്കാത്തറയില്‍ കുഞ്ചരം പള്ളിക്കു സമീപം സതീശന്റെ വീട്ടിലാണ് ഇന്നലെ ആറു കാലുള്ള ആടിന്‍കുട്ടി ജനച്ചത്.
ഇത്തരമൊരു ആട്ടിന്‍കുട്ടി ആദ്യമായിട്ടാണ് ഉണ്ടാകുന്നതെന്ന് ഏറെ നാളായി ആടുകളെ വളര്‍ത്തുന്ന സതീശനും കുടുംബവും പറയുന്നു. ഇതുവരേയും ആടിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. അതേസമയം, ആറ് കാലുള്ള ആട്ടിന്‍ കുട്ടിയെ കാണുവാന്‍ പ്രദേശത്ത് നിന്നു വിദ്യാര്‍ഥികളടക്കം നിരവധി ആളുകളാണ് സതീശന്റെ വീട്ടിലെത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News