കൊല്ലം: ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ അമ്പത്തിയേഴുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി. കൊല്ലം കടയ്ക്കലിലാണ് സംഭവം. പോലീസ് കേസെടുത്തതോടെ കുറ്റാരോപിതന്‍ നാടുവിട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണ് കടയ്ക്കല്‍ സ്വദേശിനിയും ദളിത് കുടുംബത്തിലെ അംഗവുമായ ഭിന്നശേഷിക്കാരിയായ കുട്ടി പീഡനത്തിന് ഇരയായത്.
കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിടെ ശരീരമാസകലം പാടുകള്‍ കണ്ടതോടെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ വിശദപരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് സമീപവാസിയായ അമ്പത്തിയേഴുകാരന്റെ പേര് കുട്ടി പറഞ്ഞത്. പോലീസ് കേസെടുത്തെന്നറിഞ്ഞതോടെ ഇയാള്‍ നാടുവിടുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News